ചക്കിട്ടപാറ: ചക്കിട്ടപാറയിലെ കാലിക്കട്ട് സർവകലാശാല ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ ബിഎഡ് -ബിപിഎഡ് വിദ്യാർഥികളും പെരുവണ്ണാമൂഴി പോലീസും പഞ്ചായത്തും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു.
ബിഎഡ് സെന്റർ പ്രിൻസിപ്പൽ ജി. അമ്പിളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ എം.കെ. ജയദാസൻ ലഹരി വിരുദ്ധ സന്ദേശം നൽകി. പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ വി.സി. ശ്രീജിത്ത് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിപിഎഡിലെ ഡോ. റിൻസാ രാജ്, അധ്യാപകൻ സുമേഷ് നീലകണ്ഠൻ എന്നിവർ പ്രസംഗിച്ചു.